¡Sorpréndeme!

ലോകത്തിലെ ഏറ്റവും ഉയരും കൂടിയ റോഡ് നിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം | Oneindia Malayalam

2017-11-03 39 Dailymotion

India Builds World’s Highest Motorable road in Ladakh
ലോകത്തിലെ ഏറ്റവും ഉയരും കൂടിയ റോഡ് നിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം. ലഡാക്കിലാണ് 19,300 അടി ഉയരത്തിലുള്ള പാത നിർമ്മിച്ചിരിക്കുന്നത്. പ്രൊജക്ട് ഹിമാങ്ക് എന്ന് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. 86 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് ലേയില്‍ നിന്നും 230 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ചിസ്മുലെ, ഡെംചോക്ക് ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ഇന്ത്യ-ചൈന അതിര്‍ത്തിയ്ക്ക് വളരെ അടുത്തായാണ് ഈ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ പ്രതിരോധരംഗത്തും ഈ റോഡിന് പ്രാധാന്യം കല്‍പിക്കപ്പെടുന്നുണ്ട്. മേഖലയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പലവട്ടം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തടസ്സപ്പെട്ടിരുന്നു. ഇത്രയും ഉയരത്തിലേക്ക് നിര്‍മ്മാണസാമാഗ്രഹികളും യന്ത്രങ്ങളും വാഹനങ്ങളും എത്തിക്കുക എന്നതായിരുന്നു മറ്റൊരു വലിയ വെല്ലുവിളി. എന്തായാലും ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്.